ദുബായ് : ദുബായിയിൽ വാരാന്ത്യ ദിവസങ്ങൾക്ക് മാത്രമായി പുതിയ ബസ് റൂട്ട് ആരംഭിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). റൂട്ട്-ഡബ്ല്യു 20 എന്ന ബസ് റൂട്ടാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചത്. ഗ്രീൻ ലൈനിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷനെയും അൽ മംസാർ ബീച്ചിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ ബസ്റൂട്ട്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകുന്നേരം അഞ്ച് മണിയ്ക്കും രാത്രി 11നും ഇടയിലാണ് ഈ റൂട്ടിൽ പ്രത്യേക സർവിസ് ഉണ്ടാവുക എന്ന് ആർ.ടി.എ അധികൃതർ അറിയിച്ചു.
![]()
