ദുബായ് : യു എ ഇ ൽ ഫെബ്രുവരി 11 മുതലാണ് ഇടിമിന്നലോട് കൂടിയ മഴയും ആലിപ്പഴവർഷവുമുണ്ടാകുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ഫെബ്രുവരി 13 വരെയാണ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. അതോടൊപ്പം താപനിലയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിൻ്റെ ഗതി തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേക്ക് മാറുമെന്നും 45 കി.മീ വേഗതയിൽ പൊടിക്കാറ്റ് വീശുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ തണുപ്പിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്.ജലാശയങ്ങളിലേക്ക് നീന്താനും കുളിക്കാനും പോകുന്നവർ വളരെ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
![]()
