ഏകീകൃത സിവില്‍കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവര്‍ണര്‍ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമാകും. ഇതോടെ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്നേക്കും. ബില്‍ പാസായതോടെ ഭരണകക്ഷി എംഎല്‍എമാര്‍ ‘ജയ് ശ്രീറാം’ വിളിച്ച് ആഹ്ളാദം അറിയിച്ചപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ‘ജയ് സിയാറാം’ മുഴക്കി മറുപടി നല്കി.
![]()
