റിയാദ് : സുഹൃത്തുക്കൾക്ക് നൊമ്പരമായി ഫൈസലിന്റെ പെട്ടന്നുള്ള വിയോഗം.അവധിക്ക് നാട്ടിലേക്ക് പോയ സൈഫ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയിലെ അംഗവും സജീവ സാന്നിധ്യവുമായിരുന്ന കോഴിക്കോട് നടുവട്ടം പരച്ചനങ്ങാടി ഫൈസൽ എം പി ( 49 ) സ്വദേശത്തു വെച്ച് നിര്യാതനായി.മരണ വിവരം അറിഞ്ഞത് മുതൽ കൂട്ടായ്മയിലെ എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളും സങ്കടവും പ്രാർത്ഥനകളും കൊണ്ടുള്ള മെസേജുകൾ നിറഞ്ഞു.ഫൈസലിന്റെ നിര്യാണത്തിൽ സൈഫ് വേ കൂട്ടായ്മ അനുശോചിച്ചു.
കബറടക്കം ചൊവ്വാഴ്ച (6/2/24) രാവിലെ 8: 30ന് കണ്ണംപറമ്പ് പള്ളിയിൽ.
ഭാര്യ:മെസിന. കെ. ടി. മക്കൾ: ലമ് , ലൈക, ലൗസ
സഹോദരങ്ങൾ: ഫിറോസ് എം പി, ഫൗസിയ, സർജില, ഫാസില
![]()
