കവിയും നിരൂപകനുമായ എൻ.കെ. ദേശം ( 87 ) അന്തരിച്ചു.ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എടവിലങ്ങ് മകളുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
![]()
