മക്ക: റമദാൻ ആഗതമാകുന്നതോടെ ഉംറ തീർത്ഥാടകരുടെ വരവ് വര്ധിക്കുന്നതിനൊപ്പം ഹാജിമാർ സ്വയം കരുതൽ നടത്തണമെന്ന് മുന്നറിയിപ്പ്. ഏതെങ്കിലും രോഗങ്ങൾക്ക് മരുന്നുകൾ ഉപയോഗിക്കുന്നവർ ഉംറ യാത്രയിൽ അവ കൈവശം കരുത്തുന്നതോടൊപ്പം അവയുടെ ഡോക്റ്റർമാർ സാക്ഷ്യപ്പെടുത്തിയ കുറിപ്പ് (പ്രിസ്ക്രിപ്ഷൻ) കൂടെ കരുതണമെന്നു സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളും അനുവദിക്കുന്ന മരുന്നുകൾ സൗദി അറേബിയയിൽ നിരോധിത മരുന്നുകളുടെ ഗണത്തിൽ പെടുന്നതിനാൽ അവയുടെ പ്രിസ്ക്രിപ്ഷൻ കൂടെ കരുതുന്നത് യാത്രക്ക് ഏറെ സഹായകമാകുമെന്ന് അനുഭവസ്ഥർ പറയുന്നു. നിശ്ചിത അളവിൽ കവിഞ്ഞ മരുന്നുകൾ തീർത്ഥാടകർ യാത്രയിൽ ഒഴിവാക്കണമെന്നും ഇവർ പറയുന്നു. നിരോധിത മരുന്നുകൾ കൈവശം ഉള്ളവരെ സൗദിയിലെ വിമാനത്താവളങ്ങളിൽ തടയും. മലയാളികൾ ഉൾപ്പെടെയുള്ളവർ മരുന്നുകളുമായി വിമാനത്താവളങ്ങളിൽ എത്തി പിടിക്കപ്പെടുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.
![]()
