ദുബായ് : യു എ ഇ യില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച (ഫെബ്രുവരി 2) രാത്രി 9.10 നാണ് റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.ഉം അൽ ഖുവൈനിലെ ഫലജ് അൽ മൊഅല്ലയുടെ പടിഞ്ഞാറൻ പ്രദേശത്താണ് ഭൂചലനമുണ്ടായതെന്ന് എൻ സി എം അധികൃതർ അറിയിച്ചു.ഭൂനിരപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ഭൂചലനം പ്രദേശവാസികൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും രാജ്യത്ത് പ്രകമ്പനം ഉണ്ടായിട്ടില്ലെന്നും അതോറിറ്റി അറിയിച്ചു.
![]()
