റിയാദ്: സൗദിയിലെ റിയാദിൽ സ്പോഞ്ച് ഫാക്ടറിയിൽ ഞായറാഴ്ച്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് ഉത്തർപ്രദേശ് സ്വദേശികളും ഒരു ഈജിപ്തുകാരനും മരിച്ചു. റിയാദ് ഹരാജിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് അപകടം നടന്നത്. മരിച്ച നാല് പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്. ഉത്തർപ്രദേശ് സ്വദേശികളായ ആസാദ് സിദ്ദിഖി (35), അബ്രാർ അൻസാരി (35), വസീമുള്ള (38) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മൃതദേഹങ്ങൾ റിയാദ് ഷുമൈസി കിംഗ് സൗദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
![]()
