ഹായിൽ: ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ സി എഫ് ഹായിൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മഹത്തായ ഇന്ത്യയുടെ നിലനിൽപ്പ് തന്നെ ജനാധിപത്യ മതേതരത്വത്തിലുന്നിയ ഭരണഘടനയിലാണെന്നും, വൈവിധ്യങ്ങളാണ് ഇന്ത്യയുടെ മനോഹാരിത എന്നും രാജ്യത്തെ ചരിത്ര നാമങ്ങളെയും നിര്‍മ്മിതികളേയും മായ്ച്ചു കളയുകയും ഭരണഘടന അനുഛേദങ്ങള്‍ കീഴ്മേല്‍ മറിക്കുകയും ചെയ്യുന്ന ഭരണകൂടവും ഇതിനെല്ലാം മൗനിയാവുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തേയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യബോധവും വര്‍ധിപ്പിക്കുന്നതിന് ഇതുപോലുള്ള പരിപാടികള്‍ സഹായകരമാകുമെന്നും, ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും, അഖണ്ഡതക്കും, ഭരണഘടനക്കും ഓരോ ജനാധിപത്യ വിശ്വാസികളും കാവലാകണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഐസിഎഫ് ഹായിൽ സെൻട്രൽ പ്രസിഡന്റ് ബഷീർ സഅദി കിംന്നിഗർ അദ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ ഉദ്ഘാനം ചെയ്തു. സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുൽ സലാം സഅദി റിപ്പബ്ലിക്ക് ദിന സന്ദേശ പ്രഭാഷണം നടത്തി.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റജീസ് ഇരിട്ടി, മുഹിയദ്ദീൻ സഅദി,അഫ്സൽ കായംകുളം, ഷുഹൈബ് കോണിയത്ത്, നൗഫൽ പറക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നല്ലളം സ്വാഗതവും അബ്ദുൽ അസീസ് കുട്ടേത്ത് നന്ദിയും പറഞ്ഞു.
![]()
