ജിദ്ദ: കോണ്‍സുലേറ്റിനായി ജിദ്ദയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിട സമുച്ചയ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന റിപബ്ലിക് ദിനാഘോഷ പരിപാടിക്കിടെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്ത നങ്ങള്‍ക്കും ഹജ്ജ് കര്‍മങ്ങളിലും പ്രധാന പങ്കുവഹിക്കുന്ന മിഷൻ ആണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.മദീന റോഡില്‍ തുര്‍ക്കി കോണ്‍സുലേറ്റിനടുത്തായാണ് സ്ഥലം വാങ്ങിയിരുന്നത്. ഇവിടെ നിര്‍മിക്കുന്ന കെട്ടിടത്തില്‍ വലിയ ഓഡിറ്റോറിയം ഉള്‍പ്പെടെ വിപുലമായ സൗകര്യമുണ്ടാവുമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.സ്വന്തമായി കെട്ടിടമെന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നത്.
![]()
