കായംകുളം: ഉയരപാതക്കായി ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കായംകുളം ജനകീയ സമര സമിതി.
ദേശീയപാതയിൽ കായംകുളം നഗരത്തിൽ ഉയരപ്പാത നിർമ്മിക്കണമെന്ന ജനകീയ ആവശ്യവും റോഡ്നിർമ്മാണചട്ടലംഘനം പുനപരിശോധിക്കണമെന്ന ഹൈക്കോടതി നിർദ്ദേശവും അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികളുമായി മുന്നോട്ട് പോകാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു.
ജനുവരി 30 ന് കായംകുളത്ത് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു.ഇന്ത്യൻ റോഡ് കോൺഗ്രസ് (IRC) നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കോളേജ് ജംഗ്ഷനിൽ ഏറ്റവും ചെറിയ അടിപ്പാത (SVUP) നിർമ്മിക്കാമെന്ന ദേശീയപാതാ അതോറിറ്റിയുടെ നിർദ്ദേശം എം.എസ്.എം.കോളേജ് ജംഗ്ഷനിൽ അപ്രായോഗികമാണ്. ഈ നിർദ്ദേശം ആദ്യഘട്ട സമരത്തിലെ വാഗ്ദാനമാണ്. ഇതിൽ യോഗം വിയോജിപ്പ് രേഖപ്പെടുത്തി.
ഫെബ്രുവരി മൂന്നിന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ ഉയരപ്പാത ആവശ്യത്തിൽ പരിഹാരമായില്ലെങ്കിൽ എല്ലാ രാഷ്ട്രീയ മത സാമുദായിക സാംസ്കാരിക സംഘടനകളുടെയും പങ്കാളിത്തതോടെ തുടർ സമരശ്യംഖല തീർക്കുവാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.

സമരസമിതി ചെയർമാൻ അബ്ദുൾ ഹമീദ് ആയിരത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ദിനേശ് ചന്ദന, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ : എ ഷാജഹാൻ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം.അഡ്വ: എൻ. ശിവദാസൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്മാരായ ചിറപ്പുറത്ത് മുരളി, റ്റി. സൈനലാബ്ദീൻ, യു.ഡി.എഫ് ചെയർമാൻ. എ. ഇർഷാദ് ,കൺവീനർ എ.എം. കബീർ, ബി. ജെ.പി. കായംകുളം മണ്ഡലം പ്രസിഡൻ്റ്. കൃഷ്ണകുമാർ രാംദാസ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർ കുട്ടി, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എസ് സുൽഫിക്കർ, അഡ്വ. ഫർസാന ഹബീബ്, കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, ഷീജ റഷീദ്, പ്രമുഖ രാഷ്ട്രീയ, സാമൂഹിക സമുദായ നേതാക്കളായ ഷാജി കല്ലറക്കൽ, സക്കീർ മല്ലഞ്ചേരി, കെ.എൻ. ജയറാം, ജെ.കെ. നിസാം,ഷാജഹാൻ, വൈ.ഇർഷാദ് , എൻ .ഉദയകുമാർ , എസ് കെ നസീർ ,അമ്പിളിമോൻ രശ്മീശ്വരം , ഹുസൈൻ കളീക്കൽ , ഷാനവാസ് പറമ്പി ,സജു മറിയം, എൻ,ആർ അജയകുമാർ ,വൈ .ഷാജഹാൻ , അഷ്റഫ് പായിക്കാട് , മനോഹരൻ വാത്തിശ്ശേരി ,അനസ് ഇർഫാനി ,അനീർ,ശിബിലി , സുലൈഖ, അബ്ദുൽ ഖയ്യൂം ,നാസർ ,ഷമീർ ബി ഡി സി ,താജുദീൻ വളവുത്തറ, സമര സമിതി നേതാക്കളായ ചന്ദ്രമോഹൻ, ഹരിഹരൻ, സജീർ കുന്നുകണ്ടം, അജീർ യൂനസ്, സിയാദ് മണ്ണാമുറി ,അനസ് ഇല്ലിക്കുളം, അഷറഫ് ,മുബീർ ഓടനാട് , നഹാസ് ,ഹരികുമാർ അടുകാട്ട് ,സമീർ കോയിക്കലേത്ത്, മുഹിദീൻഷാ
റിയാസ്പുലരിയിൽ, സജീവ് , കുഞ്ഞുമോൻ സംബന്ധിച്ചു
![]()
