റിയാദ് : എറണാകുളം ഒ ഐ സി സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “മീറ്റ് വിത്ത് എം പി ” പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അഡ്വ.ഡീൻ കുര്യാക്കോസ് എം പി ക്ക് റിയാദിൽ സ്വീകരണം .കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം പി യെ ജില്ലാ ഭാരവാഹികളായ മാത്യു ജോസഫ്,ഷുക്കൂർ ആലുവ,ജോൺസൻ മാർക്കോസ്, അജീഷ് ചെറുവട്ടൂർ,സലിം കളക്കര,റഷീദ് കുളത്തറ ,ജാഫർഖാൻ ,സക്കീർ ദാനത്,വാഹിദ് വാഴക്കാട് ,മാത്യു വർഗീസ് ,നൗഷാദ് പലമലയിൽ,ഷാജി മഠത്തിൽ,റഷീദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്ന് വൈകിട്ട് 7 മണിക്ക് മലസ് ചെറീസ് ഔഡിറ്റോറിയത്തിൽ റിയാദ് പൊതുസമൂഹത്തിനെ എം പി അഭിസംബോധന ചെയ്യും.റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റി,നാഷണൽ ,ഗ്ലോബൽ ,വിവിധ ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.
![]()
