അൽ ഹസ്സ: ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് റിപ്പബ്ലിക് ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സലാഹിയ്യയിലെ അൽ സുൽത്താൻ മിനി ഗ്രൗണ്ടിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കൽ ദേശീയ പതാക ഉയർത്തി.
ജവഹർ ബാലമഞ്ച് പ്രവർത്തകരായ ഗോഡു്വീന, ക്രിസ്റ്റീന, ആദിൽ, ഫിസാൻ, ഗോഡു്വിൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.ഭരണഘടനയുടെ ആമുഖവും, അഖണ്ഡ ഭാരത പ്രതിജ്ഞയും ഗോഡു്വീന ചൊല്ലി കൊടുത്തത് എല്ലാവരും ഏറ്റുചൊല്ലി.ഫൈസൽ വാച്ചാക്കൽ അദ്ധ്യത വഹിച്ചു.
വൈസ് പ്രസിഡൻ്റ് നവാസ് കൊല്ലം റിപ്പബ്ലിക് ദിന പ്രഭാക്ഷണം നടത്തി
![]()
