ദമ്മാം: ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്.അഞ്ചു മാസം മുമ്പ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി.ഭാര്യ: സിദ്ര. മകൻ: ഫൈസാൻ. സഹോദരങ്ങൾ: ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ
![]()
