മസ്കത്ത്: ഒമാൻറെ പ്രഥമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്ത് വിട്ടു.ഭൂമിയുടെ ഭ്രമണപഥത്തിൽ താഴ്ന്ന ഉയരത്തിൽ നിന്ന് പകർത്തിയ സുഹാർ തുറമുഖം, സുഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിൽ ആണ് അമാൻ-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.കഴിഞ്ഞ നംവംബർ 11ന് ആണ് അമാൻ ഒന്ന് വിജയകരമായി വിക്ഷേപിച്ചത്.
![]()
