സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്റര്‍ ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. ഇംഗീഷ് ഭാഷയില്‍ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ലെവല്‍ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തിൽ. യോഗ്യരായ അധ്യാപകർ, മികച്ച അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ (AC) എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
കോഴിക്കോട് സെന്ററില്‍ പുതിയ O.E.T, I.E.L.T.S, ജര്‍മ്മന്‍ (OFFLINE) കോഴ്സുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.
![]()
