റിയാദ് : തലസ്ഥാന നഗരിയിലെ പ്രമുഖ കാൽപ്പന്ത് കൂട്ടായ്മയായ ലാൽറ്റേൺ എഫ് സി ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സുലൈ ഇസ്തിറാഹയിൽ നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് അസീസ് മാവൂർ , സൈഫു കരുളായി എന്നിവർ നേതൃത്വം നൽകി .ചടങ്ങിൽ മുജീബ് ഉപ്പട അധ്യക്ഷത വഹിച്ചു. ശമീജ് പെരിന്തൽമണ്ണ ആമുഖ പ്രഭാഷണം നടത്തി.വരവ് ചിലവ് കണക്ക് ആബിദ് പാണ്ടിക്കാടും അവതരിപ്പിച്ചു.റമീസ് വാഴക്കാട് സ്വാഗതവും സമീർ മണ്ണാർ മല നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായിമുജീബ് ഉപ്പട(പ്രസിഡൻറ് ),നാസർ മൂച്ചിക്കാടൻ( ജനറൽ സെക്രട്ടറി), ശഹീര്‍ പെരിന്തല്‍മണ്ണ(വൈസ് പ്രസിഡന്റ്),സമീര്‍ പെരിന്തല്‍മണ്ണ, ഷാജി അരീക്കോട്, സലീം പാവറട്ടി (സെക്രട്ടറിമാര്‍), റമീസ് വാഴക്കാട്, ഫവാസ് എടവണ്ണ, അബ്ദുല്‍ ഹക്കീം ചെര്‍പ്പുളശ്ശേരി (ടീം മാനേജര്‍), ജംഷി ചുള്ളിയോട് (ടീം കോ ഓര്‍ഡിനേറ്റര്‍), ആബിദ് പാണ്ടിക്കാട് അലി അസ്ക്കര്‍ (ടീം കോച്ച്), എന്നിവരെ തെരഞ്ഞെടുത്തു.
സമാപന പരിപാടി റിഫ പ്രസിഡൻ്റ് ബഷീർ ചേലേമ്പ്ര ഉൽഘാടനം ചെയ്തു .ജുനൈസ് വാഴക്കാട് , ജനീദ് കളിക്കാവ് എന്നിവർ ആശംസകളർപ്പിച്ചു.യൂത്ത് ഇന്ത്യാ കപ്പ് ജേതാക്കളായ ടീം അംഗങ്ങൾക്ക് സമ്മാനങ്ങളും കൈമാറി.
![]()
