ദോഹ : ഇന്‍കാസ് ഖത്തർ വനിതാ വിംഗ് ഉദ്ഘാടനം ചെയ്തു.ഉത്ഘാടന ചടങ്ങിൽ മഹിളാ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന അധ്യക്ഷയും എഐസിസി അംഗവുമായ് അഡ്വ. ബിന്ദു കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി.സ്ത്രീ ശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനമാണെന്നും ഇന്നിന്റെ കാലഘട്ടത്തില്‍ ഇത് കൂടുതല്‍ അനിവാര്യമാണെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
ഐ സി സി അശോകാ ഹാളില്‍ അഞ്ജന മോനോന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെ കൂറ്റ് വനിതാവിംഗിന്റെ ഭാരവാഹി പ്രഖ്യാപനം നടത്തി. ഐ സി സി പ്രസിഡണ്ട് എപി മണികണ്ഠന്, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട് സെന്റര്‍ പ്രസിഡണ്ട് ഇപി അബ്ദുല്‍ റഹ്മാന്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ കെ ഉസ്മാന്, നന്ദിനി അബ്ബ ഗൌണി, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് ഇന്റര്‍ നാഷണല്ഖത്തര് ചാപ്റ്റര്‍ ചെയര്‍പേര്‍സണ്‍ ഷഹാന ഇല്ല്യാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്, ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ളൈ, സിദ്ധീഖ് പുറായില്‍, സുരേഷ് കരിയാട്, സെറീനാ അഹദ്, കേരള ബിസിനസ്സ് ഫോറം പ്രസിഡന്റ് അജി കുര്യാകോസ്, ഐ സി ബി എഫ് മുൻ പ്രസിഡന്റ് സിയാദ് ഉസ്മാന്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി താജുദ്ധീന്‍, ഡേവിസ് ഇടശ്ശേരി, ബഷീര്‍ തുവാരിക്കല്‍, ഈപ്പന് തോമാസ്, അബ്ദുല്‍ മജീദ്, ഷിബു സുകുമാരന്‍, അഡ്വ.മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവര്‍ പുതുതായി പ്രഖ്യാപിച്ച വനിതാ വിംഗ് നേതാക്കളെ ഷാളണിയിച്ച് ആദരിച്ചു.ചടങ്ങിന് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷ ജോര്‍ജ് സ്വാഗതവും മെഹ്സാന നന്ദിയും പറഞ്ഞു.
പുതുതായി പ്രഖ്യാപിച്ച ഇന്‍കാസ് വനിതാ വിംഗ് ഭാരവാഹികള്‍: സിനില്‍ ജോര്‍ജ് (പ്രസിഡണ്ട്), അര്‍ച്ചന സജി (ജനറല്‍ സെക്രട്ടറി) അനൂജ സൈറ ജോര്‍ജ് (ട്രഷറര്‍), മെഹ്സാന, ആഷ ജെട്ടി, സീന റോണി, സുബ ദിജേഷ് ( വൈസ് പ്രസിഡണ്ടുമാര്‍) ബീമ എം ഹസ്സന്, ധന്യ മഞ്ജുനാഥ്, ജെയ്സി ജോജി, ജസീല ശമീം, അഡ്വ. സബീന അക്ബര്‍, സാബിറ, ശ്രീകല (സെക്രട്ടറിമാര്‍), റംല ബഷീര്‍, അജ്മി ഷാജഹാന് (മീഡിയ കോര്‍ഡിനേറ്റേര്‍സ്), ജെസ്സി മാത്യ (സ്പോര്‍ട്സ്), ഷീല സണ്ണി , ജോതിഷിസ് സ്കറിയ , സുനിത , ശൌബീന ബഷീര്‍, ജയ, ആര്യ, അതുല്യ (പ്രോഗ്രാം) നിസ ഫൈസല്‍, റീന സുനില്‍, വിദ്യ (കള്‍ചറല്‍)
![]()
