മസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ ആദ്യ ജനറൽ ബോഡി മീറ്റിങ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് റൂവി ക്ളോക്ക് ടവറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.റൂവിയിൽ സ്ഥിര താമസക്കാരായ 150 ഓളം മലയാളികൾ ഇതുവരെ അംഗങ്ങൾ ആയി സംഘടനയിൽ ചേർന്ന് കഴിഞ്ഞതായും പുതിയ കമ്മിറ്റി നിലവിൽ വരുന്നതോടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംഘാടകരായ ഫൈസൽ ആലുവ, സുജിത്, സൂരജ് സുകുമാർ, സിജോയ്,സന്തോഷ്, അനീസ്, സച്ചിൻ, എബി, ഷെയ് മോൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
