റിയാദ്: ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് വിമൻസ് ഫോറം 2024 -2025 വർഷങ്ങളിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.റിയാദ് മലാസിലെ ചെറീസ് റസ്റ്റാറൻറ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വല്ലി ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഞ്ജു അനിയൻ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹമാനിറഹ്മാൻ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ ഗ്ലോബൽ വൈസ്പ്രസിഡന്റ് ശിഹാബ് കൊട്ടുകാട്,അഡ്വൈസറി ബോർഡ് മെമ്പർ സ്റ്റാൻലിജോസ്, നാഷനൽ കോഓഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ചയിലൂടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കപ്പെട്ടു.
സബ്രീൻ ഷംനാസ് (പ്രസിഡന്റ്), അഞ്ചു അനിയൻ (സെക്രട്ടറി),കാർത്തിക സനീഷ് (കോർഡിനേറ്റർ),അഞ്ചു ആനന്ദ് (ട്രഷറർ ),സെലീന മാത്യു& ജീവ ചാക്കോ (വൈസ് പ്രേസിടെന്റിമാർ ), മിനുജ മുഹമ്മദ് (ജോ.സെക്രട്ടറി), ആതിരഅജയ് (ജോ.ട്രഷറർ ),അഞ്ചു സജിൻ (ചാരിറ്റിആൻഡ് സോഷ്യൽ മീഡിയ കോഓഡിനേറ്റർ), ഹമാനി കണ്ടപ്പൻ (ആർട്സ് ആൻഡ് കൾച്ചർ),
ശാരിക സുധീപ് (ഇവന്റ് കോഓഡിനേറ്റർ) അനു രാജേഷ് (ഹെൽത്ത് കോർഡിനേറ്റർ) എന്നിവർ പുതിയ വിമൻസ് ഫോറം റിയാദ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു .
വരുന്ന രണ്ട് വർഷം റിയാദ് കൗൺസിലിൽ കൂടുതൽ വനിതകളെ അംഗങ്ങളായി ചേർക്കാനും, സ്ത്രീ ശാക്തീകരണത്തിനായി നൂതന ആശയങ്ങളിൽ ഊന്നി അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കർമ്മ പദ്ധതികൾക്ക് വിമൻസ് ഫോറം തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സെക്രട്ടറി അഞ്ജു അനിയൻ സ്വാഗതവും ട്രഷറർ അഞ്ജു ആനന്ദ് നന്ദിയും പറഞ്ഞു.
![]()
