റിയാദ് : പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബു (57) റിയാദിൽ വാഹനാപകടത്തിൽ മരണപെട്ടു. ഒലയ എസ് എം സി ആശുപത്രിയിലെ ഡ്രൈവറാണ്.
പരേതരായ നാരായണ പിള്ള- ചെല്ലമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗീത.മക്കൾ:സൂര്യ,ആര്യ (കിംഗ് ഖാലിദ് ആശുപത്രി)
നടപടി ക്രമങ്ങളുൾ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. സഹപ്രവർത്തകരായ അനീഷ് എബ്രഹാം, സുമേഷ്, നിഷാദ്, റഫീഖ് പട്ടാമ്പി എന്നിവർ കെ എം സി സി പ്രവർത്തകരെ സഹായിക്കാൻ രംഗത്തുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ബോഡി നാട്ടിലേക്ക് കൊണ്ട് പോകും
![]()
