കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ 1991 മുതൽ 1995 വരെയുള്ള കാലയളവിൽ ഭക്ഷ്യമന്ത്രിയായിരുന്നു.
1977ൽ ആലുവ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മുസ്തഫ ആദ്യമായി എംഎൽഎയായി. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന് 1982, 1987, 1991, 2001 വർഷങ്ങളിൽ വീണ്ടും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 1980ൽ ആലുവയിലും 1996ൽ കുന്നത്തുനാട്ടിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടി എച്ച് മുസ്തഫ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
![]()
