ഒമാൻ : എല്ലാ റെഗുലേറ്ററി ആവശ്യകതകളും പൂർത്തിയാക്കിയതിനെ തുടർന്ന് തങ്ങളുടെ നിയമപരമായ പേര് സുകൂൺ ഇൻഷുറൻസ് (Sukoon Insurance) എന്നാക്കി മാറ്റിയതായി ഒമാൻ ഇൻഷുറൻസ് കമ്പനി അറിയിച്ചു.
അതേസമയം കമ്പനിയുടെ പ്രസ്താവന പ്രകാരം നിയമാനുസൃതമായ പേര് മാറ്റം നിലവിലുള്ള പോളിസികളെയോ ഈ പേരുമാറ്റം കവറേജിനെയോ ബാധിക്കില്ലെന്നും ഒമാൻ ഇൻഷുറൻസ് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്കും പങ്കാളികൾക്കും പരാമർശിച്ചിരിക്കുന്ന പുതിയ നിയമപരമായ പേര് ഉപയോഗിച്ച് നൽകിയ രേഖകൾ കാണാനാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
![]()
