ജിദ്ദ: തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ സംയുക്ത കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
തിരുവിതാംകൂറിന്റെ സാംസ്കാരിക പൈതൃകം ഉൾക്കൊണ്ട് കലാ-കായിക സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നിർവ്വഹിച്ചിട്ടുള്ളത്.
ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകങ്ങൾ പ്രവാസികളിലും പുതുതലമുറകളിലും അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അവശ്യ ഘട്ടങ്ങളിൽ ഏറ്റവും അർഹരായവർക്ക് കൈത്താങ്ങാവുന്ന സഹായമെത്തിക്കുക എന്നിത്യാദി ജെ.ടി.എ യുടെ സജീവ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാനും, പുതിയ അംഗങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അംഗത്വ പ്രചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതിയതായി തെരഞ്ഞെടുത്ത നേതൃത്വം അറിയിച്ചു.
പുതിയ ഭാരവാഹികളായി അലി തേക്കുതോട് (പ്രസിഡണ്ട് ), നസീർ വാവാക്കുഞ്ഞ്, ദിലീപ് താമരക്കുളം (രക്ഷാധികാരികൾ), നൂഹ് ബീമാപ്പള്ളി (ഉപദേശക സമിതി ചെയർമാൻ), അനിൽ വിദ്യാധരൻ (ജന. സെക്രട്ടറി), നൗഷാദ് പൻമന (ഖജാൻജി), വൈസ് പ്രസിഡണ്ടുമാരായി മാജാ സാഹിബ്, റാഫി ബീമാപ്പള്ളി, സിയാദ് അബ്ദുള്ള, ജോയിന്റ് സെക്രട്ടറിയായി ആഷിർ കൊല്ലത്തേയും വിവിധ സബ് കമ്മിറ്റി
ഭാരവാഹികളായി റഷീദ് ഓയൂർ (കലാ സാംസ്കാരികം), ഷറഫുദീൻ പത്തനംതിട്ട ( കായികം), മസൂദ് ബാലരാമപുരം (ജീവകാരുണ്യം), നവാസ് ബീമാപ്പള്ളി (ഉപദേശക സമിതി അംഗം) റാഫി ആലുവ (പി.ആർ. ഒ) എന്നിവരേയും തെരഞ്ഞെടുത്തു.
![]()
