മനാമ : ബഹ്റൈനിലെ പതിനെട്ടാമത് സാംസ്കാരിക വസന്തോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നഈമി, ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള അംബാസഡർമാർ എന്നിവർ പങ്കെടുത്തു.
ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾച്ചറൽ സെന്റർ, അൽദാന തിയറ്റർ, സ്പോർട്സ്, അൽറവാഖ് ആർട്സ്, അൽബാരിഹ് ഫൈനാർട്സ്, ആർട്ട് കൺസെപ്, ലാ ഫൊണ്ടെയ്ൻ സെൻറർ ഫോർ കണ്ടംപററി ആർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജനുവരി 12ന് ആരംഭിക്കുന്ന സാംസ്കാരിക വസന്തോത്സവം മാർച്ച് വരെ നീണ്ടുനിൽക്കും.
![]()
