റിയാദ് : പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദ് ( 54 )റിയാദ് നസിം അൽ ഹസർ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഹൌസ് ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു.മകൻ അർഷാദ് ഒരാഴ്ച്ച മുമ്പാണ് പുതിയ വിസയിൽ റിയാദിൽ എത്തിയത്.
പരേതരായ മൊയ്ദീൻ-നഫീസ ദമ്പതികളുടെ മകനാണ്.ഭാര്യ: സുനീറ.മക്കൾ: അർഷാദ്,അൻഷാദ്, ഫാത്തിമഷദ
നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ബന്ധു മുജീബിനെ സഹായിക്കുന്നതിനായി റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
