ന്യു ജേഴ്സി: കെ.പി.സി സി. പ്രസിഡന്റ് കെ. സുധാകരന് ന്യു ജേഴ്സിയിൽ ഓ ഐ സി സി സ്വീകരണം നൽകി .ഓ ഐ സി സി വൈസ് ചെയർമാൻ കളത്തിൽ വർഗീസ് അദ്യക്ഷത വഹിച്ചു.ചെയർമാൻ ജെയിംസ് കൂടൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജോബി ജോർജ് ആമുഖ പ്രഭാഷണം നടത്തി.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കര, ഡബ്ലിയു.എം.സി അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി, കാഞ്ച് പ്രസിഡന്റ് ബൈജു വർഗീസ്, ഫൊക്കാന നേതാവ് സജിമോൻ ആന്റണി, യൂത്ത് കോർഡിനേറ്റർ കൊച്ചുമോൻ വയലാത്ത്, ഇന്ത്യ പ്രസ് ക്ലബ് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ രാജൻ സാമുവൽ ,രാജേന്ദർ ഡിച്ചപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.ഓ.ഐ.സി.സി. ട്രഷറർ സന്തോഷ് എബ്രഹാം സ്വാഗതവും സജി എബ്രഹാം നന്ദിയും പറഞ്ഞു
എഡിസനിലെ ഇന്ത്യാക്കാരനായ മേയർ സാം ജോഷിയും,ഫൊക്കാന നേതാവ് അലക്സ് എബ്രഹാം, ഫോമാ നേതാവ് റോയി ചെങ്ങന്നൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.എഴുത്തുകാരി മിലി ഫിലിപ്പ് അവതാരകയായിരുന്നു . മുതിർന്ന കോൺഗ്രസ് നേതാക്കളായ കളത്തിൽ വർഗീസ്, ജോബി ജോർജ്, സജി എബ്രഹാം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ന്യു ജേഴ്സി ചാപ്ടർ പ്രസിഡന്ടായി ബിജു ചെമ്പാലയം, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റായി ജോയി ഇട്ടൻ , പെൻസിൽവേനിയ ചാപ്ടർ പ്രസിഡന്ടായി ഷാജി വർഗീസ്, അരിസോണ ചാപ്ടർ പ്രസിഡണ്ടായി ഗിരീഷ് ചന്ദ്രൻ എന്നിവരെ കെ.പി.സി.സി. പ്രസിഡന്റ് പ്രഖ്യാപിച്ചു.
![]()
