ജിദ്ദ : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായി “ദക്ഷിണ കേരളാ ഇസ്ലാമിക് കൾച്ചറൽ സെൻറർ ” ( ഡി കെ ഐ സി സി ) എന്ന പേരിൽ പ്രവാസലോകത്ത് ഏകീകൃത വേദി രൂപീകരിച്ചതായി സംസ്ഥാന സെക്രട്ടറി സി.എ മൂസാ മൗലവി ജിദ്ദയില്‍ അറിയിച്ചു. ഡി.കെ.ഐ.സി.സിക്ക് ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നതായും അദ്ദേഹം പറഞ്ഞു.
ഏഴു പതിറ്റാണ്ടായി തെക്കൻ കേരളം ആസ്ഥാനമാക്കി സമുദായ നവോത്ഥാനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ. ഉലമാക്കൾ, ഉമറാക്കൾ , യുവജനങ്ങൾ , വിദ്യർഥികൾ എന്നിവരെയെല്ലാം ഇഴചേർത്ത് കക്ഷിരാഷ്ട്രീയ വിഭാഗീയ ചിന്താഗതിക്കൾക്കതീതമായി വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണിത്.
ഓരോ രാജ്യത്തും പ്രവാസികളായ സഹോദരങ്ങൾ കൂടിച്ചേർന്ന് കെ.എം.ജെ.എഫ്, കെ.എം.വൈ.എഫ് എന്നതുൾപ്പെടെ വിവിധ പേരുകളിലും പ്രാദേശിക കൂട്ടായ്മകളായും പ്രവർത്തിച്ചു വരികയായിരുന്നു. ഇപ്പോൾ അവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് മുഴുവൻ സഹകാരികളെയും സ്നേഹിതരേയും ചേർത്ത് “ദക്ഷിണ കേരളാ ഇസ്ലാമിക് കൾച്ചറൽ സെൻറർ ” ( ഡി കെ ഐ സി സി ) എന്ന പേരിൽ ഏകീകൃത വേദി രൂപീകരിച്ചിരിക്കുകയാണ്. തുടർന്നങ്ങോട്ട് ഡി.കെ.ഐ.സി.സി ദക്ഷിണയുടെ പോഷക ഘടകമായി നിലകൊള്ളുമെന്നു വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
മാനവ ഐക്യം,മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ,സേവന, സന്നദ്ധ പ്രവർത്തനങ്ങൾ,സാമൂഹിക ജീർണ്ണതകൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ,പ്രവാസികളുടെ മത, സാംസ്കാരിക, നിയമ ബോധവൽക്കരണ, ക്ഷേമ പ്രവർത്തനങ്ങൾ.പ്രവാസികളുടെ പുനരധിവാസ പ്രക്രിയകൾക്ക് നേതൃത്വം നൽകൽ എന്നി ലക്ഷ്യങ്ങൾ അന്ന് സംഘടനക്കുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സ്റ്റേറ്റ് സെക്രട്ടറി സി എ മുസാ മൗലവി മുവാറ്റുപുഴ,ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ,മനാഫ് മൗലവി അൽ ബദ്രി,സൈദു മുഹമ്മദു മൗലവി അൽ കാശിഫി കാഞ്ഞിരപ്പള്ളി,മസ്ഊദു മൗലവി ബാലരാമപുരം എന്നിവർ പങ്കെടുത്തു.
![]()
