ന്യൂഡൽഹി : ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല. ബിജെപിയുടെയും
ആർ എസ്എസ് ന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നും ഭക്തി വ്യക്തിപരമാണെന്നും കാട്ടിയാണ് തീരുമാനം.എ ഐ സി സി മീഡിയ ചുമതലയുള്ള ജയറാം രമേശ് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിൽ നിന്നും വിട്ടുനിൽക്കും.
![]()
