റിയാദ് : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാൻ പോലീസിനെ കയറൂരി വിടുകയാണ് പിണറായി വിജയൻ എന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ഒ ഐ സി സി റിയാദ് പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.

നിയമപാലകർ ഭരണകർത്താക്കളുടെ ചട്ടുകങ്ങളായി മാറുമ്പോൾ നാട്ടിൽ നീതി നിഷേധവും, ക്രമസമാധാന തകർച്ചയും ദിനംപ്രതി ഉണ്ടായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബഹുജനങ്ങൾ തെരുവിൽ ഇറങ്ങി നിയമം കൈയ്യിൽ എടുക്കുന്ന സാഹചര്യം അതിവിദൂരമായിരിക്കില്ല എന്ന കാര്യം ഏകാധിപതിയായി വാഴുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിച്ചാൽ നന്നായിരിക്കുമെന്നും പ്രതിഷേധ സംഗമം മുന്നറിയിപ്പ് നൽകി.
വൈസ് പ്രസിഡന്റ് ശുകൂർ ആലുവ അധ്യക്ഷത വഹിച്ചു. അഷ്കർ കണ്ണൂർ, മുഹമ്മദാലി മണ്ണാർക്കാട്, സുരേഷ് ശങ്കർ, സലിം അർത്തിയിൽ, മാത്യു ജോസഫ് , ഹക്കിം പട്ടാമ്പി എന്നിവർ പ്രസംഗിച്ചു.സെൻട്രൽ കമ്മീറ്റി ഭാരവാഹികൾ ,വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അടക്കം നിറവധിപേർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
![]()
