റിയാദ്: ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു.
റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ് മരിച്ചത് .
റിയാദിൽനിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക് റിയാദ് നഗരത്തോട് ചേർന്നുള്ള ചെക്ക് പോയൻറിന് സമീപം മറിയുകയായിരുന്നു.വാഹനം ഓടിച്ചിരുന്ന അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മോഹനൻ വാസുദേവൻ-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ. മകൻ: മോഹനൻ
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
![]()
