ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് ഖത്തർ തെലങ്കാന വെൽഫെയർ അസോസിയേഷൻ നടത്തിയ രക്തദാന ക്യാമ്പിൽ 180 പങ്കെടുത്തു നൽകി.രക്തദാന ക്യാമ്പ് ഇന്ത്യൻ സ്ഥാനപതി വിപുൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രസിഡന്റ് അബ്ദുൽ റഊഫ്, ചെയർമാൻ കെ. നിസാം ജന.സെക്രട്ടറി നവീത് തുടങ്ങിയവർ നേതൃത്വം നൽകി.ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ , മാനേജ്മെൻറ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ്കൊണ്ടോട്ടി, ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
ജീവകാരുണ്യ- സാമൂഹ്യ രംഗത്ത് സജീവ സാന്നിദ്ധ്യമായ അസോസിയേഷൻ സ്ഥിരമായി മെഡിക്കൽ ക്യാമ്പുകൾ, ഐസി ബി എഫ് ഇൻഷുറൻസിൽ പ്രവാസികളെ ചേർക്കൽ തുടങ്ങി നിരവധി ബോധവൽക്കരണ പരിപാടികൾ പ്രവാസികൾക്കായി നടത്തിവരുന്നു.
![]()
