റിയാദ്: ടൂറിസ്റ്റ് വിസയിലെത്തിയ പാലക്കാട് സ്വദേശി റിയാദിൽ നിര്യാതനായി.പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) മലാസ് അൽ ഉബൈദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.മു പ്രവാസി ആയിരുന്നു.
പരേതരായ മുരുഗൻ- പളനി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : ഷീബ.മക്കൾ : അമൽ കൃഷ്ണ, ഐശ്വര്യ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ ഇഖ്ബാൽ മണ്ണാർക്കാടിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലുള്ള ടീം രംഗത്തുണ്ട്.
![]()
