ദുബായ് : ഇന്ത്യയുടെയും യു.എ.ഇ യുടെയും സൈനിക വിഭാഗങ്ങൾ പങ്കെടുക്കുന്ന സംയുക്ത അഭ്യാസത്തിന് രാജസ്ഥാനിലെ മഹാജനിൽ തുടക്കമായി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ കരസേനാ വിഭാഗം അഭ്യാസത്തിൽ പങ്കെടുക്കാനായി രാജസ്ഥാനിലെത്തിയത്. ‘മരുഭൂ കൊടുങ്കാറ്റ്’ എന്നുപേരിട്ട സംയുക്ത സൈനികാഭ്യാസം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
എമിറാത്തി സേനാംഗങ്ങൾക്ക് ഇന്ത്യൻ സേന ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. സായിദ് ഫസ്റ്റ് ബ്രിഗേഡിൽ’ നിന്നുള്ള സൈനികരാണ് യു എ ഇ സംഘത്തെ പ്രതിനിധീകരിക്കുന്നത്.45 പേർ അടങ്ങുന്ന ഇന്ത്യൻ ആർമി ടീം പ്രധാനമായും മെക്കനൈസ്ഡ് ഇൻഫാന്ററി റെജിമെന്റിൽ നിന്നുള്ളവരാണ്.
![]()
