ദുബായ് : ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ വിപുലീകരണ പദ്ധതിക്ക് തുടക്കമായി. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പദ്ധതിക്ക് തറക്കല്ലിട്ടു.240 കോടി ദിർഹത്തിന്റെ വിപുലീകരണ പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ടെർമിനലിന്റെ വിപുലീകരണം. പദ്ധതി പൂർത്തിയാകുന്നതോടെ ഷാർജ വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി പ്രതിവർഷം രണ്ട് കോടിയായി ഉയർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ
![]()
