അബഹ: കൊല്ലം സ്വദേശി മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കരുനാഗപ്പള്ളി മണപ്പള്ളി കളിക്കൽ വീട്ടിൽ ഹുസൈൻ കുഞ്ഞു (59) ആണ് മരിച്ചത്
16 വർഷത്തോളം അസീറിലെ മൊഹായിലിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.രണ്ടു മാസങ്ങൾക്ക് മുൻപാണ് പുതിയ വിസയിൽ മൊഹായിലിലുള്ള മകന്റെ അടുത്ത് വീണ്ടും എത്തിയത്.മകനുമായി ഉംറക്ക് പോയ വഴി മദീനായിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണം സംഭവിച്ചു.
ഭാര്യ: നിസ. മകൻ: ഫഹദ്.
![]()
