ദുബായ് : പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ യു.എ.ഇ.യിലെ അമ്പത് വര്ഷം പൂർത്തിയാക്കിയ പ്രവാസത്തിനുള്ള ആദരവായി നിർധനരായ കുട്ടികൾക്കായി ചികിത്സാ സഹായം. സംഘർഷ മേഖലകളിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ളവരുമായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്താനാണ് തീരുമാനം.
യൂസഫലിയുടെ മരുമകനും ബുർജീൽ ഹോൾഡിംഗ്സിന്റെ ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ ആണ് ഈ ജീവകാരുണ്യ സംരംഭത്തിന് തുടക്കമിട്ടത്. യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്ത് കെയർ വൈസ് ചെയർപേഴ്സണുമായ ഡോ ഷബീനയെയാണ് ഡോ ഷംഷീർ വിവാഹം കഴിച്ചത്.
ജന്മനായുള്ള ഹൃദ്രോഗമുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ സംരംഭം. യു എ ഇ യിലും ഒമാനിലും വ്യാപിച്ചുകിടക്കുന്ന ബുർജീൽ ഹോൾഡിംഗ്സിന്റെ കുടക്കീഴിലുള്ള പ്രത്യേക ആശുപത്രികളിലും ഇന്ത്യയിലെ അദ്ദേഹത്തിന്റെ ആശുപത്രികളിലും ശസ്ത്രക്രിയകൾ നടത്തും.
![]()
