ബുറൈദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ. സി. എഫ്) ന്റെ ആരോഗ്യ ബോധവൽകരണ കാമ്പയിനിന്റെ ഭാഗമായുള്ള “ഹെൽത്തോറിയം 2023-24” അൽ ഖസീം സെൻട്രൽ തലഉദ്ഘാടനം ബുറൈദ സെക്ടറിന്റെ “മെഡി-കോൺ” സെമിനാറോടെ തുടക്കമായി.ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ഡോക്ടർ ആഫ്സൽ അബ്ദുൽ ലത്തീഫ് “പ്രമേഹവും വൃക്ക രോഗങ്ങളും”എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് വെൽഫയർ സെക്രട്ടറി മൻസൂർ കൊല്ലം പരിപാടി ഉൽഘാടനം ചെയ്തു.ദാഇ ജാഫർ സഖാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
നാഷണൽ പബ്ലിക്കേഷൻ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്ലിയാർ വിഴിഞ്ഞവും ,സെൻട്രൽ സെക്രട്ടറി ശറഫുദ്ധീൻ വാണിയാമ്പലവും ആശംസകൾ നേർന്നു സംസാരിച്ചു.
സെക്ടർ സെക്രട്ടറി സിദ്ദിക്ക് സഖാഫി കൊല്ലം സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദലി വയനാട് നന്ദിയും പറഞ്ഞു.
“ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർ ഷകത്തിൽ മാനവ വികസന വർഷമായി അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന സംഘടനാ വർഷത്തെ ആദ്യ പദ്ധതിയാണ് ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ.ശാരീരികവും മാനസി കവുമായി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ ആരോഗ്യ ബോധവൽക്കരണത്തോടൊപ്പം പൊതു ജനസമ്പർക്ക പരിപാടികളും, ലഘുലേഖ വിതണം,മെഡിക്കൽ സർവേ,ഹെൽത്ത് പ്രൊഫഷനൽ മീറ്റ്,സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടന്നു വരുന്നു.
![]()
