റിയാദ് :സൗദിയുടെ വിവിധ മേഖലകളിൽ ഡിസംബർ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാദ്യതയുണ്ട്.മക്ക, റിയാദ്, മദീന, ഹൈൽ, അൽ ഖാസിം, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്കും വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യത ഉണ്ടന്നും റിപ്പോർട്ടിൽ പറയുന്നു.മക്ക, അൽ ബാഹ, തബൂക് തുടങ്ങിയ മേഖലകളിൽ ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
![]()
