തബൂക്ക്: സൗദി അറേബിയയിൽ ആദ്യമായി സംഘടിപ്പിച്ച ഹോഴ്സ് ജമ്പിങ് ശ്രദ്ധേയമായി. മത്സരാര്ഥികളുടെയും കാണികളുടെയും പങ്കാളിത്തം കൊണ്ട് മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗദിയുടെ വടക്കൻ പ്രദേശമായ തബൂക്കിലാണ് മൂന്നു ദിവസം നീണ്ടു നിന്ന മത്സരം നടന്നത്. സൗദി കായിക മന്ത്രാലയവും തബൂക്ക് ഹോഴ്സ് ഫെഡറേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. കുതിരസവാരി മത്സരം പോഷിപ്പിക്കുന്നതിനും അത്ലറ്റുകൾക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലെ റൈഡർമാരുടെടെയും കുതിര ഉടമകളുടെയും എണ്ണം വർധിപ്പിക്കുന്നതിനുമാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കായിക മന്ത്രാലയം ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബൂദ് പറഞ്ഞു. തുടക്കക്കാരുടെ വിഭാഗത്തിൽ റൈഡർ അബ്ദുൽ ഇലാഹ് അൽഷഹ്റാനി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
![]()
