റിയാദ് :ആഷസ് ക്രിക്കറ്റ് ക്ലബ് റിയാദ് സംഘടിപ്പിച്ച ഒന്നാമത് സൈൻമാക്സ് കേരള പ്രീമിയർ ലീഗ് ടൂർണമെന്റിൽ ഗ്ലോബ്’വിൻ മലപ്പുറം ജേതാക്കളായി. റിയാദ് എക്സിറ്റ് 18 ലെ ടെക്സ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഫോർട്ട്ബോയ്സ് ട്രിവാൻഡ്രത്തെ 11 റൺസിന് തോൽപിച്ചാണ് ഗ്ലോബ്’വിൻ മലപ്പുറം ജേതാക്കളായത്. കൊച്ചിൻ വാരിയർസ്, ഗ്ലോബ്വിൻ മലപ്പുറം, സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ, ഫോർട്ട് ബോയ്സ് ട്രിവാൻഡ്രം എന്നീ ടീമുകളാണ് സെമി ഫൈനലിൽ ഏറ്റുമുട്ടിയിരുന്നത്. ആഷസ് കൊല്ലം, കാലിക്കറ്റ് ഇലെവൻ കോഴിക്കോട്, ഇഹാൻ അൽ അറേബ്യ ട്രിവാൻഡ്രം,ഹാട്രിക് പത്തനംതിട്ട, കിയോസ് കണ്ണൂർ, കെ എൽ 14 കാസർഗോഡ് എന്നീ ക്ലബ്ബുകളാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.
ഫൈനൽ മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ സൈൻമാക്സ് മാനേജിങ് പാർട്ണർ ഹബീബ് അബൂബക്കർ വിജയികൾക്കുള്ള 6666 റിയാലും ട്രോഫിയും കൈമാറി. രണ്ടാം സ്ഥാനക്കാർക്കുള്ള 3333 റിയാലും ട്രോഫിയും കാന്റീൻ ഇന്ത്യൻ റെസ്റ്റോറന്റ് മാനേജിങ് പാർട്ണർ ഷാനവാസ് കൈമാറി. ഫൈനലിലെ മികച്ച താരം , ബെസ്ററ് ബാറ്റർ എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഗ്ലോബ്’വിൻ മലപ്പുറം ആൾറൗണ്ടർ റാഷിദിനുള്ള ട്രോഫി ഹൈ എക്സ്പീരിയൻസ് ട്രേഡിങ്ങ് കമ്പനി എം ഡി സലിം നൽകി. ടീമിനെ സെമി ഫൈനൽ വരെയെത്തിച്ചു ടൂർണമെന്റിലെ മികച്ച താരമായ സൂപ്പർ സ്ട്രൈക്കേഴ്സ് തൃശ്ശൂരിന്റെ മൻസൂറിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും ദന ട്രേഡിങ്ങ് കമ്പനി മാനേജർ നിസാർ നൽകി. ടൂർണമെന്റിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ട കൊച്ചിൻ വാരിയർസിന്റെ അജ്മലിനുള്ള ട്രോഫി സാറ്റ്’കോ കമ്പനി പ്രതിനിധി പ്രമോദ് കൈമാറി. ടൂർണമെന്റിലെ മികച്ച വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബ്’വിൻ മലപ്പുറത്തിന്റെ സ്വാദിഖിനുള്ള ട്രോഫി ഫോൺഹൗസ് എം ഡി അനസ് കൈമാറി. കാണികൾക്കായി ഒരുക്കിയ പ്രെഡിക്ട് ആൻഡ് വിൻ മത്സരത്തിൽ വിജയിച്ച രതീഷിനുള്ള സ്മാർട്ട് ടീവി ടെക്നോമാക് എച് ആർ മാനേജർ ഫാരിസ് കൈമാറി. ലീഗ് മത്സരങ്ങളിലെ പ്ലയെർ ഓഫ് ദി മാച്ചിനുള്ള ട്രോഫിയും സിറ്റിഫ്ലവർ ഗിഫ്റ്റ് വൗച്ചറും കെസിഎ പ്രസിഡന്റ് ഷാബിൻ ജോർജ് , ടൂർണമെന്റ് കമ്മിറ്റി മെമ്പർ ഹുസ്സൈൻ അലി, അമീൻ എന്നിവർ ചേർന്ന് നൽകി.

എംകെ ഫുഡ് എംഡി റഹ്മാൻ മുനമ്പത് , അൽഉഫൂക് എം ഡി അംജദ്, അൽ മദീന ഹൈപ്പർമാർക്കെറ്റ് പ്രതിനിധി, കെസിഎ സെക്രട്ടറി എംപി ഷഹ്ദാൻ എന്നിവരും സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഫഹദ് നന്ദി പറഞ്ഞു.
![]()
