റിയാദ്: സൗദി അറേബിയയിലെ റോഡ് അപകടങ്ങളിൽ ഭൂരിഭാഗവും പെട്ടന്നുള്ള ട്രാക്ക് മാറൽ കാരണമാണെന്ന് സൗദി ട്രാഫിക് മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം മന്ത്രാലയം പുറത്തു വിട്ടത്. റോഡ് അപകടങ്ങളിൽ 55 ശതമാനവും കൃത്യമായ ട്രാക്ക് പാലിക്കാത്തതും പൊടുന്നനെയുള്ള ട്രാക്ക് മാറലുമാണ് കാരണം എന്നാണു മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്ഷം മാത്രം ഇത്തരത്തിലെ പെട്ടന്നുള്ള ട്രാക്ക് മാറൽ കാരണം 4,59,000 അപകടങ്ങൾ സംഭവിച്ചതായി മന്ത്രാലയം പറയുന്നു. റോഡുകളിൽ കൃത്യമായ നിയമം പാലിച്ചും ട്രാക്കുകൾ ശരിയായി ഉപയോഗിച്ചും വാഹനം ഓടിക്കുകയാണെങ്കിൽ അപകടങ്ങളുടെ തോത് കുറക്കാനാകുമെന്നും മന്ത്രാലം പറഞ്ഞു. വാഹനങ്ങൾ ട്രാക്കുകൾ ശരിയായി ഉപയോഗിക്കുന്നുണ്ടോ എന്ന് ക്യാമറകൾ വഴി നിരീക്ഷിക്കുമെന്നും മന്ത്രാലയം കുറിപ്പിൽ പറഞ്ഞു.
![]()
