റിയാദ് : പാലക്കാട് പറളി എടത്തറ അഞ്ചാംമയിൽ സ്വദേശി കാപ്പിൽ സലിം(48) റിയാദിൽ നിര്യാതനായി. പക്ഷഘാതത്തെ തുടർന്ന് രണ്ടാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. തുടർ ചികിത്സക്കായി നാളെ നാട്ടിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നതിനിടയാണ് മരണം സംഭവിച്ചത്. റിയാദ് ന്യൂ സനാഇയ്യയിലെ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. റിയാദിലെ തനിമ കലാസാംസ്കാരിക വേദി പ്രവർത്തകനാണ്. അഞ്ച് മക്കളുണ്ട്.നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു റിയാദിൽ ഖബറടക്കും
![]()
