മക്ക:കെ എം സി സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന യൂനുസ് കക്കാട്ട് ( 50 )മക്കയിൽ നിര്യാതനായി.എറണാകുളം വാഴക്കാല സ്വദേശിയാണ്.ദിവസങ്ങൾക് മുൻപ് സുബഹി നമസ്ക്കാരനന്തരം ഭാര്യയുമായി സംസാരിച്ചിരിക്കുമ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ എത്തിക്കുകയും തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നുള്ള ശാസ്ത്രക്രീയക്ക് ശേഷം വെന്റിലേറ്ററിൽ തുടരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ഭാര്യ:ആരിഫ( നഴ്സ്-മക്ക അൽനൂർ ഹോസ്പിറ്റൽ).മക്കൾ:സഫ,ആസിഫ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ കബറടക്കുമെന്നു കെ എം സി സി ഭാരവാഹികൾ അറിയിച്ചു.
![]()
