റിയാദ് :റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് (ടി എം ഡബ്ല്യു എ) റിയാദ് സംഘടിപ്പിച്ച തലശ്ശേരി ഫുട്ബോള്‍ ഫിയെസ്റ്റ സീസണ് 6ല്‍ ദല്ല മൈലുള്ള മെട്ട ജേതാക്കളായി.പഴയ അല്‍ ഖറജ് റോഡിലെ ഇസ്ക്കാന്‍ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ വാശിയേറിയ ഫൈനലില്‍ താരീഖ് നയിച്ച എടക്കാട് ബറ്റാലിയൻ ടീമിനെ തോല്‍പ്പിച്ചാണ് മെഹ്താബ് നയിച്ച ദല്ല മൈലുള്ള മെട്ട ജേതാക്കളായത്.
ഫൈനലിലെ മികച്ച കളിക്കാരനായി കെൻസ് തിരഞ്ഞെടുക്കപ്പെട്ടു.ടൂര്ണമെന്റിലെമികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ ഇക്ബാല്‍ കരസ്ഥമാക്കി.
ഏറ്റവും നല്ല എമേർജിങ് കളിക്കാരനുള്ള പുരസ്കാരം ശമ്മാസ് ഉം ഗോള്‍ കീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ് സറൂക് കരിയാടനും സ്വന്തമാക്കി.
മാഹി സ്ട്രൈക്കേഴ്സ്,സൈദാർപള്ളി യുണൈറ്റഡ്,അത്ലെറ്റിക്കോ ഡി ചേറ്റംകുന്നു,ചിരക്കര ഡയനാമോസ് എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ടീമുകൾ.
ടി എം ഡബ്ല്യു എ റിയാദ് കായിക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ടൂര്‍ണമെണ്ട് പ്രസിഡണ്ട് തന്‍വീര്‍ ഹാഷിം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് വിങ് കണ്‍വീനര്‍ ഫുആദ് കണ്ണമ്പത്, സ്പോർട്സ് വിങ് ടെക്നിക്കൽ ഹെഡ് മുഹമ്മദ് ഖൈസ്,ജനൽസെക്രട്ടറി ഷമീർ ടി. ടി, സാദത് ടി.എം. അഷ്ക്കര്‍ വി സി,അന്വാര് സാദത് കാത്താണ്ടി,ലോട്ടസ് ഷഫീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
മുഹമ്മദ് നജാഫ് തീക്കൂക്കില്‍,റഫ് സാദ് വാഴയിൽ എന്നിവർ കളിയുടെ തത്സമയ വിവരണം നടത്തി.
വൈസ് പ്രസിഡന്റ് അഫ്താബ് അമ്പിലായില്‍ സ്വാഗതവും ഷഫീഖ് .പി.പി. ആശംസയും നേർന്നു.അബ്ദുല്‍കരീം കെ എം നന്ദി പറഞ്ഞു
![]()
