റിയാദ് : കേളി ന്യൂസനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റി കൺവീനർ മനോഹരൻ നെല്ലിക്കലിന്റെ വിയോഗത്തിൽ ഏരിയയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ന്യൂസനയ്യയിലെ ദുബായ് മാർക്കറ്റ് ഓയാസിസ് ഹാളിൽ വെച്ചു നടന്ന അനുശോചന യോഗത്തിൽ ഏരിയ സെക്രട്ടറി ഷിബു തോമസ് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് നിസാർ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സാംസ്കാരിക കമ്മറ്റി അംഗം രാജേഷ് ഓണാക്കുന്ന് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏരിയ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, ഏരിയാ ട്രഷറർ ബൈജു ബാലചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ തോമസ് ജോയി, താജുദീൻ, വൈസ് പ്രസിഡണ്ടുമാരായ നാസർ, ജയപ്രകാശ്, ഏരിയ ജോയിന്റ് ട്രഷറർ അബ്ദുൽകലാം, അറൈഷ് യൂണിറ്റ് സെക്രട്ടറി ഗിരീഷ്, പവർ ഹൗസ് യൂണിറ്റ് സെക്രട്ടറി അബ്ബാസ്, ലാസറുദ്ദി യൂണിറ്റ് സെക്രട്ടറി കരുണാകരൻ മണ്ണടി, സെൻട്രൽ യൂണിറ്റ് സെക്രട്ടറി സജീഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, മധു, ഗോപി, രാജേഷ്, സതീഷ് കുമാർ, ഷിബു എസ്, വിവിധ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.
![]()
