ന്യൂഡൽഹി :ഇറാന് ഇന്ത്യയുള്‍പ്പടെ 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസ
ഇല്ലാതെ പ്രവേശനം അനുവദിച്ചു.സൗദി അറേബ്യ,ഇന്ത്യ,റഷ്യ,യു.എ.ഇ,ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്,ലബനോന്‍ തുടങ്ങിയ 33 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ വിസയുടെ ആവശ്യമില്ല.ഇറാന് സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദര്‍ഗാമിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്ന് ദര്‍ഗാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
![]()
