ദമാം:ഹഫർ അൽബത്തിനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ട സ്റ്റാഫ് നേഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എം സി എച്ച് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവന്നിരുന്ന മലപ്പുറം എടപ്പറ്റ സ്വദേശി റിന്റുമോളുടെ (27) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ ഒ ഐ സി സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക്, സാബു സി തോമസ്, ഡിറ്റോ തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കളോടൊപ്പം ഒ ഐ സി സി ഹഫർ ജനറൽ സെക്രട്ടറിഷിനാജ് കരുനാഗപ്പള്ളി, വാർഡ് മെമ്പർ രാജേഷ് എന്നിവർ ഏറ്റുവാങ്ങി സ്വദേശത്ത് കൊണ്ട് പോയി.
![]()
