ബഹ്റൈന്‍: ദീര്‍ഘകാലമായി ബഹ്റൈന്‍ പ്രവാസിയായിരുന്ന യു.വി.ജയിംസ് (60) നാട്ടില്‍ നിര്യാതനായി.തൃശൂര്‍ ജില്ലയിലെ കൊടകര ഉദനി പറമ്പില്‍ കുടുംബാംഗമാണ്.
സാമൂഹ്യസേവന രംഗത്തും പൊതു സമൂഹ്യരംഗത്തും സജീവ സാന്നിധ്യമായിരുന്ന ജയിംസ് ഇരുപത് വര്‍ഷമായി ബഹ്റൈനിലെ പ്രശസ്തമായ ചോയ്സ്&അഡ് വൈസ് കമ്പനിയുടെ മാനേജരായി
ജോലി ചെയ്യുകയായിരുന്നു. ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം അംഗമാണ് യു.വി.ജയിംസ്.ഭാര്യ രാജി ജയിംസ് ബഹ്റൈന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സ്റ്റാഫ് നഴ്സാണ്.മകന് വര്‍ഗീസ് ജയിംസ് എം ബി ബി എസിന് ജോര്‍ജിയയില്‍ പഠിക്കുന്നു. മകള്‍ നാട്ടില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്
![]()
