റിയാദ്: പ്രവാസിയുടെ ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങൾ: നിയമ വിദഗ്ധരുടെ പങ്ക് എന്ന വിഷയത്തിൽ പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) കേരള ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെബ്ബിനാർ ഡിസംബർ 13 ബുധനാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
കുടിയേറ്റത്തിന് മുമ്പുള്ള ഘട്ടം, കുടിയേറിയ രാജ്യത്തുള്ള ഘട്ടം, തിരിച്ച് മാതൃരാജ്യത്ത് മടങ്ങിവരുന്ന ഘട്ടം എന്നിങ്ങനെ മൂന്ന് മേഘലകളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രവാസത്തില്‍ നിയമ വിദഗ്ദരുടെ പങ്കും വിശകലനം ചെയ്യും.വൈകിട്ട് 7.00ന് സൂം പ്ലാറ്റ്ഫോമിലാണ് പരിപാടി. സൂം ഐഡി :817 6374 0672 പാസ്കോഡ് 05392.
സാമൂഹ്യ ശാസ്ത്രജ്ഞനും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് മുൻ പ്രൊഫസറുമായ ഡോ. ഇരുദയരാജൻ കുടിയേറ്റത്തിന്റെ മൂന്ന് ഘട്ടങ്ങളെക്കുറിച്ചാണ് മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള തന്റെ പ്രഭാഷണത്തിൽ പ്രതിപാദിക്കുന്നത്. ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.
![]()
